Wednesday, June 4, 2008

സത്യത്തിനു വേണ്ടി ഒരു അന്വേഷണം! (സീരീസ് - മൂന്ന്)

ആഴക്കടലിലെക്കോ ആകാശങ്ങളിലെക്കോ നിങ്ങള്‍ നോക്കുക. അതി ബ്രഹത്തായ ധാരാളം ജീവികളെയും, മറ്റു സൃഷ്ട്ടികളെയും നമുക്കവിടെയൊക്കെ കാണാനാകും.
അലറിയടിക്കുന്ന തിരമാലകളും ഭീമാകാരങ്ങളായ ആകാശഗോളങ്ങളും പക്ഷികളും പറവകളും ജന്തുക്കളും മൃഗങ്ങളും എന്നു തുടങ്ങി സര്‍വ്വ ചരാചരങ്ങളും, ഹേ മനുഷ്യാ, നിനക്കു വേണ്ടിയാണത്രേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്
___________________________________________________________________

valare aaswadichu കൊണ്ടു തന്നെയാണ് അവന്‍ ആ മാങ്ങ തിന്നത്. അവശേഷിച്ച മാങ്ങയണ്ടി അവന്‍ എങ്ങോട്ടോ വലിച്ചെറിഞ്ഞു.
അല്പ ദിവസം കഴിഞ്ഞു കുട്ടികളോട് കൂടെ കളിച്ചു കൊണ്ടിരിക്കവേ ഒരു ഉണങ്ങിയ മാങ്ങയണ്ടി അവന്‍ തട്ടിക്കളിച്ചിരുന്നു.

അവന്‍ വളര്ന്നു വലുതായി പലെടത്ത്തുമൊക്കെ പോയി അവനൊരു വീടു വെച്ചു. വീട്ടിന്റെ പിറകില്‍ പന്തലിച്ചു നില്ക്കുന്ന വന്മാവ് കാണാന്‍ നല്ല ചന്തമാണെന്ന് എല്ലാവരും പറയാരുണ്ടാത്രേ. എങ്ങിനെ പറയാതിരിക്കും, മിക്കവാറും വൈകുന്നേരങ്ങളില്‍ അവന്‍ കുടുംബസമേതം ആ വടവൃക്ഷത്തിനു ചുവട്ടില്‍ വന്നു കൂടാറുണ്ട്‌. കുട്ടികള്‍ തൊട്ടു അവന്റെ ഉമ്മയടക്കം എല്ലാവരും അവിടെ സൊറ പറഞ്ഞിരിക്കാറുണ്ട്. അവന്റെ ഇളയ മകള്‍ ഇടക്കൊക്കെ പറയും: "Uppa.., uppa.., namukk രണ്ടു veetundalle.." എന്ന്. ____________________________________________________________________

സഹോദരാ..,

ചിന്തിക്കുന്നവര്‍ക്ക് എത്രയോ വലിയ ഒരു അദ്ധ്യായം തന്നെ ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നില്ലേ? ഒരു വിത്തില്‍ അടങ്ങിയിരിക്കുന്ന, ഒരിക്കലും തിട്ടപ്പെടുത്താനാകാത്ത മരങ്ങളുടെ തലമുറകള്‍ക്ക് പോലുമുള്ള സത്തുക്കള്‍ ആര് കാണാന്‍?

ഉണങ്ങിക്കിടക്കുകയായിരുന്ന ഒരു മാങ്ങയണ്ടിയില്‍ നിന്നു ഒരു വന്‍ മാവ് ഉണ്ടാകുന്നു. ആ മാവില്‍ നിന്നു ധാരാളം മാമ്പഴങ്ങള്‍ അവയില്‍ പലതില്‍ നിന്നും വീണ്ടും വലിയ മാവുകള്‍ ..! ഹൊ! ആ ഒരു വിത്ത് ബഹു കേമന്‍ തന്നെ!

വെറും ഒരു വിത്തിനു ഇത്രയും പോട്ടെന്‍ശ്യാലിറ്റി ഉണ്ടെങ്കില്‍, ഒരു മനുഷ്യന്‍ എത്ര മാത്രം പോട്ടെന്‍ശ്യല്‍ ആയിരിക്കും!

നമ്മള്‍ ഒരിക്കലും, മുളക്കാതെ പോയ വിത്തുകള്‍ ആകരുത്. നമ്മുടെ ഓരോ ഓരോ കഴിവുകളിലേക്കും അവയുടെ യതാവിധിയായുള്ള ഉപയോഗങ്ങളിലെക്കും നാതന്‍ നമ്മെ വഴി നടത്തട്ടെ! ആമീന്‍!

(തുടരും...)

2 comments:

Sadique said...

സുബൈരിന്റെ ബ്ലോഗ് നന്നായി

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

പ്രിയപ്പെട്ട സുഹൃത്ത് സാദിഖ്,

വളരെ വൈകിയതില്‍ മാപ്പാക്കണം, ഇന്നാണ് (2009 ജനുവരി 28) നിങ്ങളുടെ പ്രതികരണം ശ്രദ്ധയില്‍ പെട്ടത്.

സഹോദരാ..,
വളരെ സന്തോഷമായി. എന്‍റെ പുതിയ ബ്ലോഗ് http://zmahboobi.blogspot.com/ ഒരു കത്താണ്. ആ നിലക്കാത്ത കത്തില്‍ എന്‍റെ കൂടെ താങ്കളെയും ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രിയത്തില്‍ എന്‍റെ സ്നേഹിതന്, എന്നാണ് ബ്ലോഗ് നെയിം. ആത്മാര്‍ത്ഥമായ ഒരു ഇടപെടല്‍ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകട്ടെ. ഞാന്‍ അവിടെ കാത്തിരിക്കാം..

വസ്സലാം..
സുഹൃത്ത്,
സുബൈര്‍.