
യാസീന്‍ സൂറത്തിലെ ചില സൂക്തങ്ങള്‍ ഇടക്കിടെ എന്നെ വല്ലാതെ ചിന്തിപ്പിക്കാറുണ്ട്.
("നുരുമ്പിപ്പോയ എല്ലുകളില്‍ അവന്‍ എങ്ങിനെ ജീവന്‍ നല്കാന്‍?"
എന്ന് മനുഷ്യന്‍ ചോദിക്കും.
അങ്ങ് പറയുക: "ആദ്യം ആ എല്ലുകളെ ഉണ്ടാക്കിതീര്‍ത്തവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്, സര്‍വ സൃഷ്ടിപ്പും അവന്‍ നന്നായി അറിയുന്നവനാണ്".)
__________________________________________________________________
ഊഷരമായിക്കിടക്കുകയായിരുന്ന തരിശു ഭുമിയായിരുന്നു, ഞാന്‍ കഴിഞ്ഞ വേനല്‍ കാലത്ത് ഗള്‍ഫില്‍ വരുമ്പോള്‍, ആ പറമ്പ്. പക്ഷെ ഇപ്പ്രാവശ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവിടമാകെ ആകെപ്പാടെ മാറ്റം സംഭവിച്ചിരിക്കുന്നു. ഉമ്മയോട് ഞാന്‍ ചോദിച്ചു: "ഇതെങ്ങനെ സംഭവിച്ചു, ഉമ്മാ? ഒരു ഉണക്കപ്പുല്‍ക്കൊടി കിട്ടാന്‍ പോലും ഏറെ ബുദ്ധിമുട്ടെണ്ടിയിരുന്ന എവിടെ എങ്ങിനെ ഇത്ര തളിര്‍ത്തു വന്നു?"
എന്റെ ഉമ്മ പറഞ്ഞു: "ടാ.. കുറച്ചൊക്കെ കൃഷിയും ചെയ്തു നോക്കണം. വേനലില്‍ വിണ്ടു കീറുന്ന എത്ര എത്ര കൃഷിയിടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്? പക്ഷെ, ഇടവപ്പാതി കഴിയുമ്പോഴേക്ക് അവയെല്ലാം പച്ചപിടിച്ചു വരും മോനേ.." എന്ന്.
____________________________________________________________________
തിന്മകളുടെ കൊടും വേനലുകള്‍ മാത്രമെ നമുക്കു നമ്മുടെ പാവം ഹൃദയത്തിനു കൊടുക്കാന്‍ സാധിക്കുന്നുള്ളു. അതുകൊണ്ട് തന്നെ നമ്മുടെ ഹൃദയങ്ങള്‍ കൊടും പാറകള്‍ പോലെ കഠിനം ആയിരിക്കുകയാണ്. വല്ലപാടും വല്ല പച്ചപ്പുല്ലുകളും ഉണ്ടായിരുന്നുവെങ്കില്‍ അവയെല്ലാം തിന്മയുടെ കൊടും വേനലില്‍ ഉണങ്ങിപ്പോയിരിക്കുന്നു. ജ്ഞാനത്തിന്റെ, നന്മയുടെ, ദിക്ക്റുകളുടെ, സ്വലാത്തിന്റെ, നല്ല ചിന്തകളുടെ, നല്ല ചെയ്തികളുടെയെല്ലാം പേമാരികള്‍ നമ്മുടെ ഹൃദയങ്ങളില്‍ പെയ്തു കൊണ്ടിരിക്കട്ടെ..! കൂടെക്കൂടെ മഴവര്ഷിക്കുമ്പോള്‍, ഏത് മരിച്ച ഹൃദയവും ജീവിച്ചേക്കും. സല്‍ പ്രവര്‍ത്തനങ്ങളുടെ വന്‍ മരങ്ങള്‍ പോലും, ഒരു പക്ഷെ, അവിടെ വളര്ന്നു വന്നേക്കും. പക്ഷെ, കുറച്ചൊന്നു കഷ്ടപ്പെടേണ്ടി വന്നേക്കുമെന്നു മാത്രം.
കാരണം, മഴ പെയ്യണമെങ്കില്‍, ആത്മീയ പരിശീലനതിന്റെ തീച്ചുളയാകുന്ന, വെയിലിന്റെ സാന്നിധ്യം അനിവാര്യമാണ്. കാരണം, ആ വെയില്‍ വെള്ളം തേടിചെന്നു വെള്ളമുള്ള സ്ഥലം കണ്ടെത്തി അവിടെ നിന്നു വെള്ളം ശേഖരിച്ചു കൊണ്ടു വരും. പിന്നീട് (ചെയ്ട് പോയ പാപങ്ങളില്‍ വരുന്ന മനോവിഷമം കാരണം) മൂടിക്കിടക്കുന്ന മേഘാവൃതമായ ആകാശമാണ്. ആ കാര്മേഘങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കാന്‍ ഉതകുന്ന കാറ്റും ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും വരണം. അങ്ങിനെ തുടരെത്തുടരെ മഴ വര്ഷിക്കണം. എന്നാല്‍ നിങ്ങള്‍ (നമ്മള്‍) രക്ഷപ്പെട്ടു. ഹൃദയം തളിര്ക്കുന്ന്ത് നിങ്ങള്ക്ക് പുതിയ ഒരു അനുഭവമായിരിക്കും. അവനെ പച്ച പിടിച്ച ചെറുതും വലുതുമായ നന്മകളുടെ ചെടികളും മരങ്ങളും മാത്രമായിരിക്കും. ഓരോ അമ്ശങ്ങളിലും, (ഓരോ നിമിഷങ്ങളിലും) ജീവന്റെ തുടിപ്പുകള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ കാണാനാകും. അങ്ങിനെ അങ്ങിനെ പുതിയ ഒരു വിശാലമായ ലോകം തന്നെ നമുക്ക് കേട്ടിപാടുക്കാം.
നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം: " ഒത്തു പിടിച്ചാല്‍ മലയും പോരും; ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും" . എന്നാണല്ലോ ചൊല്ല്.
നാഥന്‍ തുണക്കട്ടെ! ആമീന്‍!
(തുടരും...)
No comments:
Post a Comment