Saturday, June 7, 2008

സത്യത്തിനു വേണ്ടി ഒരു അന്വേഷണം.. (സീരീസ് അഞ്ച്)


ജ്ഞാനവും വിജ്ഞാനവും തമ്മില്‍ പൊരുത്തക്കേട് പണ്ടേ ഉള്ളതാണ്. അതു തന്നെയാണ് അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസവും.


ഉദാഹരണം പറഞ്ഞാല്‍: കോഴി ബിരിയാണിയുടെ സ്വാദ് പറഞ്ഞുകേള്‍ക്കുകയോ, വായിച്ചറിയുകയോ, പഠിപ്പിക്കപ്പെടുകയോ ചെയ്യുമ്പോള്‍, അതിന്‍റെ അറിവ് ലഭിക്കുന്നു. എന്നാല്‍ കോഴിബിരിയാണി ഭക്ഷിക്കുമ്പോള്‍ അതിന്‍റെ സ്വാദ് നാം തിരിച്ചറിയുന്നു.


അറിവുല്ലവര്‍ക്കെല്ലാം തിരിച്ചറിവ് ഉണ്ടാകണമെന്നില്ല എന്ന് ഇതിനകം മനസ്സിലായിക്കാണുമല്ലോ!


അറിവ് വചനങ്ങളിലോ തൂലികകലിലൊ ഒതുങ്ങുമ്പോള്‍, ഒരുപാടു കാര്യങ്ങളില്‍ വ്യക്തത നഷ്ടപ്പെടുന്നു. കാര്യങ്ങളിലെ വകഭേധങ്ങള്‍ തിരിച്ചറിയുന്നവനെ ഒരാള്‍ക്കും ഒരുവിധേനയും അപജയപ്പെടുത്താനോ അതിജയിക്കാണോ സാധ്യമല്ല. അവസരോചിതമായ അനുഭവജ്ഞാനമുള്ളവന്‍ എന്നും വമ്പന്‍ തന്നെയായിരിക്കും. " വല്ലഭനു പുല്ലും ആയുധം "!!

_______________________________________

പണ്ടു പണ്ടു നടന്ന ഒരു കഥയാണത്രേ!


ഒരു പണ്ഡിത പ്രമാണി ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴിയില്‍ ആ 'വിദ്വാന്‍' ഒരു കടവ് കടക്കെണ്ടതുണ്ടായിരുന്നു. കടത്തുകാരനോട്‌ വഴിനീളെ അയാള്‍ തന്‍റെ പാണ്ഡിത്യം വിലമ്പിക്കൊണ്ടിരുന്നു. ഇടക്ക് അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു: "നിങ്ങള്ക്ക് നരവംശ ശാസ്ത്രം അറിയാമോ?"

പാവം കടത്തുകാരന്‍ പറഞ്ഞു: "അറിയില്ല"

പണ്ഡിതന്‍: "കഷ്ടം തന്നെ! ആട്ടെ, കണക്ക് അറിയാമോ?"

കടത്തുകാരന്‍: "കൂടുതല്‍ പഠിചിട്ടില്ല

പണ്ഡിതന്‍: "ഹയ്യെ, കണക്ക് അറിയില്ലെങ്കില്‍ ജീവിതത്തിന്‍റെ കാല്‍ ഭാഗവും നഷ്ടപ്പെട്ടു നിങ്ങള്ക്ക്, ആട്ടെ, ജന്തു ശാസ്ത്രം പഠിച്ചിട്ടുണ്ടോ?"

കടത്തുകാരന്‍: "ഇല്ല"

പണ്ഡിതന്‍: "എങ്കില്‍ നിങ്ങളുടെ ജീവിതം പകുതിയും വെള്ളത്തിലായി"

(പാണ്ടിത്യത്തിന്‍റെ അഹന്തയില്‍ അയാള്‍ ഞെളിഞ്ഞു കൊണ്ടിരുന്നു)

അയാള്‍ ചോദിച്ചു: "നിങ്ങള്ക്ക് തച്ചു ശാസ്ത്രവും അറിയില്ലേ?"

കടത്തുകാരന്‍: "ഇല്ല"

പണ്ഡിതന്‍: " എന്നാല്‍ ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും നഷ്ടമായല്ലോ"

കടത്തുകാരന്‍: "പഠിക്കാന്‍ വളരെ താല്പര്യമായിരുന്നു. പക്ഷെ, വീട്ടു ചുറ്റുപാട് എന്നെ ഇവിടെ എത്തിക്കുകയായിരുന്നു"

(അപ്പോഴേക്കും ശക്തമായ ഇടിമുഴക്കം ഉണ്ടായി, ഒരു വലിയ മഴക്കുള്ള പുറപ്പാട് അവര്‍ മുന്നില്‍ കണ്ടു. പണ്ഡിതന്‍ ധൃതിപ്പെടുന്നുണ്ടായിരുന്നു. കഴിവതും വേഗം തന്നെ കടത്തുകാരന്‍ തുഴഞ്ഞു. അപ്പോഴേക്കും ശക്തമായ കാറ്റും മഴയും വന്നു.)

കടത്തുകാരന്‍ ചോദിച്ചു: "ഏമാനു നീന്തല്‍ വശമുണ്ടോ ആവോ?"

പണ്ഡിതന്‍: "നീന്തല്‍ എനിക്ക് വശമില്ലല്ലോ" (അയാള്‍ അപ്പോഴേക്ക്‌ പതറിക്കഴിഞ്ഞിരുന്നെന്നു കടത്തുകാരന് മനസ്സിലായി)

കടത്തുകാരന്‍: "എന്കില്‍ നിങ്ങളുടെ ജീവിതം മൊത്തം വെള്ളത്തിലായല്ലോ"

(പറഞ്ഞു തീര്‍ന്നതും തോണി മറിഞ്ഞതും ഒരുമിച്ചായിരുന്നു. പണ്ഡിതന്‍ കൂവി വിളിച്ചു. ആവുന്നത്ര ശക്തിയില്‍ നീന്തിചെന്നു, ഒഴുക്കില്‍ പെട്ട പണ്ടിതനെ രക്ഷിക്കാന്‍ കടത്തുകാരന്‍ ചെന്നു. പക്ഷെ, അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു)

____________________________________

നീണ്ട യാത്രയില്‍ എന്നോടോന്നിച്ചു ആശയങ്ങള്‍ പന്കുവേച്ചവരെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇനിയും നിങ്ങളെ ഞാന്‍ പ്രതീക്ഷിക്കുന്നു.


(തുടരും...)

Friday, June 6, 2008

സത്യത്തിനു വേണ്ടി ഒരു അന്വേഷണം... (സീരീസ് നാല്)


യാസീന്‍ സൂറത്തിലെ ചില സൂക്തങ്ങള്‍ ഇടക്കിടെ എന്നെ വല്ലാതെ ചിന്തിപ്പിക്കാറുണ്ട്.

("നുരുമ്പിപ്പോയ എല്ലുകളില്‍ അവന്‍ എങ്ങിനെ ജീവന്‍ നല്കാന്‍?"

എന്ന് മനുഷ്യന്‍ ചോദിക്കും.

അങ്ങ് പറയുക: "ആദ്യം ആ എല്ലുകളെ ഉണ്ടാക്കിതീര്‍ത്തവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്, സര്‍വ സൃഷ്ടിപ്പും അവന്‍ നന്നായി അറിയുന്നവനാണ്".)

__________________________________________________________________


ഊഷരമായിക്കിടക്കുകയായിരുന്ന തരിശു ഭു‌മിയായിരുന്നു, ഞാന്‍ കഴിഞ്ഞ വേനല്‍ കാലത്ത് ഗള്‍ഫില്‍ വരുമ്പോള്‍, ആ പറമ്പ്‌. പക്ഷെ ഇപ്പ്രാവശ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവിടമാകെ ആകെപ്പാടെ മാറ്റം സംഭവിച്ചിരിക്കുന്നു. ഉമ്മയോട് ഞാന്‍ ചോദിച്ചു: "ഇതെങ്ങനെ സംഭവിച്ചു, ഉമ്മാ? ഒരു ഉണക്കപ്പുല്‍ക്കൊടി കിട്ടാന്‍ പോലും ഏറെ ബുദ്ധിമുട്ടെണ്ടിയിരുന്ന എവിടെ എങ്ങിനെ ഇത്ര തളിര്‍ത്തു വന്നു?"

എന്റെ ഉമ്മ പറഞ്ഞു: "ടാ.. കുറച്ചൊക്കെ കൃഷിയും ചെയ്തു നോക്കണം. വേനലില്‍ വിണ്ടു കീറുന്ന എത്ര എത്ര കൃഷിയിടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്? പക്ഷെ, ഇടവപ്പാതി കഴിയുമ്പോഴേക്ക്‌ അവയെല്ലാം പച്ചപിടിച്ചു വരും മോനേ.." എന്ന്.

____________________________________________________________________


തിന്മകളുടെ കൊടും വേനലുകള്‍ മാത്രമെ നമുക്കു നമ്മുടെ പാവം ഹൃദയത്തിനു കൊടുക്കാന്‍ സാധിക്കുന്നുള്ളു. അതുകൊണ്ട് തന്നെ നമ്മുടെ ഹൃദയങ്ങള്‍ കൊടും പാറകള്‍ പോലെ കഠിനം ആയിരിക്കുകയാണ്. വല്ലപാടും വല്ല പച്ചപ്പുല്ലുകളും ഉണ്ടായിരുന്നുവെങ്കില്‍ അവയെല്ലാം തിന്മയുടെ കൊടും വേനലില്‍ ഉണങ്ങിപ്പോയിരിക്കുന്നു. ജ്ഞാനത്തിന്റെ, നന്മയുടെ, ദിക്ക്റുകളുടെ, സ്വലാത്തിന്റെ, നല്ല ചിന്തകളുടെ, നല്ല ചെയ്തികളുടെയെല്ലാം പേമാരികള്‍ നമ്മുടെ ഹൃദയങ്ങളില്‍ പെയ്തു കൊണ്ടിരിക്കട്ടെ..! കൂടെക്കൂടെ മഴവര്ഷിക്കുമ്പോള്‍, ഏത് മരിച്ച ഹൃദയവും ജീവിച്ചേക്കും. സല്‍ പ്രവര്‍ത്തനങ്ങളുടെ വന്‍ മരങ്ങള്‍ പോലും, ഒരു പക്ഷെ, അവിടെ വളര്ന്നു വന്നേക്കും. പക്ഷെ, കുറച്ചൊന്നു കഷ്ടപ്പെടേണ്ടി വന്നേക്കുമെന്നു മാത്രം.


കാരണം, മഴ പെയ്യണമെങ്കില്‍, ആത്മീയ പരിശീലനതിന്റെ തീച്ചുളയാകുന്ന, വെയിലിന്റെ സാന്നിധ്യം അനിവാര്യമാണ്. കാരണം, ആ വെയില്‍ വെള്ളം തേടിചെന്നു വെള്ളമുള്ള സ്ഥലം കണ്ടെത്തി അവിടെ നിന്നു വെള്ളം ശേഖരിച്ചു കൊണ്ടു വരും. പിന്നീട് (ചെയ്ട് പോയ പാപങ്ങളില്‍ വരുന്ന മനോവിഷമം കാരണം) മൂടിക്കിടക്കുന്ന മേഘാവൃതമായ ആകാശമാണ്. ആ കാര്മേഘങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കാന്‍ ഉതകുന്ന കാറ്റും ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും വരണം. അങ്ങിനെ തുടരെത്തുടരെ മഴ വര്ഷിക്കണം. എന്നാല്‍ നിങ്ങള്‍ (നമ്മള്‍) രക്ഷപ്പെട്ടു. ഹൃദയം തളിര്ക്കുന്ന്ത് നിങ്ങള്ക്ക് പുതിയ ഒരു അനുഭവമായിരിക്കും. അവനെ പച്ച പിടിച്ച ചെറുതും വലുതുമായ നന്മകളുടെ ചെടികളും മരങ്ങളും മാത്രമായിരിക്കും. ഓരോ അമ്ശങ്ങളിലും, (ഓരോ നിമിഷങ്ങളിലും) ജീവന്റെ തുടിപ്പുകള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ കാണാനാകും. അങ്ങിനെ അങ്ങിനെ പുതിയ ഒരു വിശാലമായ ലോകം തന്നെ നമുക്ക് കേട്ടിപാടുക്കാം.


നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം: " ഒത്തു പിടിച്ചാല്‍ മലയും പോരും; ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും" . എന്നാണല്ലോ ചൊല്ല്.


നാഥന്‍ തുണക്കട്ടെ! ആമീന്‍!


(തുടരും...)

Wednesday, June 4, 2008

സത്യത്തിനു വേണ്ടി ഒരു അന്വേഷണം! (സീരീസ് - മൂന്ന്)

ആഴക്കടലിലെക്കോ ആകാശങ്ങളിലെക്കോ നിങ്ങള്‍ നോക്കുക. അതി ബ്രഹത്തായ ധാരാളം ജീവികളെയും, മറ്റു സൃഷ്ട്ടികളെയും നമുക്കവിടെയൊക്കെ കാണാനാകും.
അലറിയടിക്കുന്ന തിരമാലകളും ഭീമാകാരങ്ങളായ ആകാശഗോളങ്ങളും പക്ഷികളും പറവകളും ജന്തുക്കളും മൃഗങ്ങളും എന്നു തുടങ്ങി സര്‍വ്വ ചരാചരങ്ങളും, ഹേ മനുഷ്യാ, നിനക്കു വേണ്ടിയാണത്രേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്
___________________________________________________________________

valare aaswadichu കൊണ്ടു തന്നെയാണ് അവന്‍ ആ മാങ്ങ തിന്നത്. അവശേഷിച്ച മാങ്ങയണ്ടി അവന്‍ എങ്ങോട്ടോ വലിച്ചെറിഞ്ഞു.
അല്പ ദിവസം കഴിഞ്ഞു കുട്ടികളോട് കൂടെ കളിച്ചു കൊണ്ടിരിക്കവേ ഒരു ഉണങ്ങിയ മാങ്ങയണ്ടി അവന്‍ തട്ടിക്കളിച്ചിരുന്നു.

അവന്‍ വളര്ന്നു വലുതായി പലെടത്ത്തുമൊക്കെ പോയി അവനൊരു വീടു വെച്ചു. വീട്ടിന്റെ പിറകില്‍ പന്തലിച്ചു നില്ക്കുന്ന വന്മാവ് കാണാന്‍ നല്ല ചന്തമാണെന്ന് എല്ലാവരും പറയാരുണ്ടാത്രേ. എങ്ങിനെ പറയാതിരിക്കും, മിക്കവാറും വൈകുന്നേരങ്ങളില്‍ അവന്‍ കുടുംബസമേതം ആ വടവൃക്ഷത്തിനു ചുവട്ടില്‍ വന്നു കൂടാറുണ്ട്‌. കുട്ടികള്‍ തൊട്ടു അവന്റെ ഉമ്മയടക്കം എല്ലാവരും അവിടെ സൊറ പറഞ്ഞിരിക്കാറുണ്ട്. അവന്റെ ഇളയ മകള്‍ ഇടക്കൊക്കെ പറയും: "Uppa.., uppa.., namukk രണ്ടു veetundalle.." എന്ന്. ____________________________________________________________________

സഹോദരാ..,

ചിന്തിക്കുന്നവര്‍ക്ക് എത്രയോ വലിയ ഒരു അദ്ധ്യായം തന്നെ ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നില്ലേ? ഒരു വിത്തില്‍ അടങ്ങിയിരിക്കുന്ന, ഒരിക്കലും തിട്ടപ്പെടുത്താനാകാത്ത മരങ്ങളുടെ തലമുറകള്‍ക്ക് പോലുമുള്ള സത്തുക്കള്‍ ആര് കാണാന്‍?

ഉണങ്ങിക്കിടക്കുകയായിരുന്ന ഒരു മാങ്ങയണ്ടിയില്‍ നിന്നു ഒരു വന്‍ മാവ് ഉണ്ടാകുന്നു. ആ മാവില്‍ നിന്നു ധാരാളം മാമ്പഴങ്ങള്‍ അവയില്‍ പലതില്‍ നിന്നും വീണ്ടും വലിയ മാവുകള്‍ ..! ഹൊ! ആ ഒരു വിത്ത് ബഹു കേമന്‍ തന്നെ!

വെറും ഒരു വിത്തിനു ഇത്രയും പോട്ടെന്‍ശ്യാലിറ്റി ഉണ്ടെങ്കില്‍, ഒരു മനുഷ്യന്‍ എത്ര മാത്രം പോട്ടെന്‍ശ്യല്‍ ആയിരിക്കും!

നമ്മള്‍ ഒരിക്കലും, മുളക്കാതെ പോയ വിത്തുകള്‍ ആകരുത്. നമ്മുടെ ഓരോ ഓരോ കഴിവുകളിലേക്കും അവയുടെ യതാവിധിയായുള്ള ഉപയോഗങ്ങളിലെക്കും നാതന്‍ നമ്മെ വഴി നടത്തട്ടെ! ആമീന്‍!

(തുടരും...)